
ജൂൺ 21 അന്തരാഷ്ഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് യോഗ ദിനം സമുചിതമായി ആഘോഷിച്ചു.
ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷ പരിപാടികളിൽ
ഡബ്ളി യു എം സി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.യോഗ മാസ്റ്റർ പ്രിദ്വിവി രാജന്റെ നേതൃത്വത്തിൽ
അംഗങ്ങൾക്ക് വേണ്ടി പ്രത്യേക യോഗ പരിശീലന സെഷൻ നടത്തി.
രാവിലെ 7 ന് ആരംഭിച്ച യോഗ സെഷൻ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ ഉൽഘാടനം ചെയ്തു.
സഹസ്രാബ്ദങ്ങൾക്ക് മുൻപെ ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് യോഗാഭ്യാസം.
യോഗ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസീകവുമായ ഗുണങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളും പ്രചരണവും ലോകം മുഴുവൻ വ്യാപിച്ചതോടെ 2013 ൽ ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്തരാഷ്ട്ര യോഗാദിനമായ് പ്രഖ്യാപിക്കുകയായിരുന്നു, സിയാദ് ഉസ്മാൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
യോഗാഭ്യാസ പരിശീലന പരിപാടിക്ക് ശേഷം നടന്ന മുഖാമുഖം പരിപാടിയിൽ യോഗയെകുറിച്ചുള്ള ചോദ്യങ്ങൾക്കും സംശയങ്ങൾക്കും യോഗമാസ്റ്റർ മറുപടി പറഞ്ഞു.
സ്ഥിരമായ യോഗ പരിശീലനത്തിലൂടെ ജീവിതശൈലി രോഗങ്ങളെ നല്ലരീതിയിൽ പ്രതിരോധിക്കാനും അകറ്റിനിർത്താനും കഴിയുമെന്ന് യോഗാമാസ്റ്റർ പറഞ്ഞു.വ്യക്തിപരവും സാമൂഹ്യവുമായ വളർച്ചയ്ക്ക് യോഗ ഒരു ഉപാധിയാണെന്ന് ജനറൽ സെക്രട്ടറി രജ്ഞിത്ത് ചാലിൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.സുബിന വിജയ് അവതാരകയായിരുന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും യൂത്ത് എംപവർമെന്റ് ജനറൽ സെക്രട്ടറി വിപിൻ പുത്തൂർ നന്ദി പറഞ്ഞു.











